എ.പത്മകുമാറിനെ സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

അന്വേഷണ വിധേയമായാണ് ഈ അടിയന്തര സസ്പെന്‍ഷന്‍ നടപടി

മുന്‍ കോന്നി എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
അന്വേഷണ വിധേയമായാണ് ഈ അടിയന്തര സസ്പെന്‍ഷന്‍ നടപടി. സംഭവത്തില്‍ പത്മകുമാറില്‍ നിന്ന് കൂടുതല്‍ ഔദ്യോഗിക വിശദീകരണം തേടുമെന്നും വരാനിരിക്കുന്ന വിശദമായ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികളെന്നും സിപിഎം പത്തനംതിട്ട ജില്ലാസെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു.
കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെടും. ആരോപണങ്ങളില്‍ വീഴ്ചകള്‍ തെളിഞ്ഞാല്‍ പാര്‍ട്ടി തലത്തില്‍ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവികാരം കണക്കിലെടുത്താണ് വൈകാതെ തന്നെ സസ്പെന്‍ഷന്‍ നടപടിയിലേക്ക് നീങ്ങിയത്. അതേസമയം, പത്മകുമാറിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദ തന്ത്രങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. ആത്മകഥ എഴുതാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ടെന്നാണ് പത്മകുമാറിന്റെ വിവാദ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് മറുപടി നല്‍കിയത്.

Scroll to Top