രക്ത ദാതാക്കളുടെ ഡയറക്ടറി, റെഡ് റിബണ്‍ മാതൃക, അവബോധ ക്ലാസ്സ്: ലോക രക്തദാന ദിനം സമുചിതമായി ആചരിച്ച് വിഎച്ച്എസ്ഇ എന്‍എസ്എസ്

ഇരിയണ്ണി: ജിവിഎച്ച്എസ് സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം ലോക രക്തദാന ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി രക്തദാനം നടത്താന്‍ സന്നദ്ധരായ ആളുകളുടെ ഡയറക്ടറി തയ്യാറാക്കി.

രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിബി അവബോധ ക്ലാസ്സ് കൈകാര്യം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പാള്‍ പി സുചീന്ദനാഥ് അധ്യക്ഷനായ ചടങ്ങിന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഹരീഷ് ആര്‍ നായര്‍ സ്വാഗതം പറഞ്ഞു. ബി ഫസലുദ്ദീന്‍, ഡോ. എ വി വിനി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന്, രക്തദാനം, എയ്ഡ്‌സ് ബോധവല്‍ക്കരണം എന്നിവയുടെ ആഗോള പ്രതീകമായ റെഡ് റിബണ്‍ മാതൃകയില്‍ കുട്ടികള്‍ അണിനിരന്നു.

Scroll to Top