പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ സ്വദേശി മരിച്ചു; ഒരാഴ്ചക്കിടെ ഡെങ്കി ബാധിച്ച് മൂന്നാമത്തെ മരണം

മണ്ണാര്‍ക്കാട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ല ആരോ?ഗ്യവകുപ്പ് അറിയിച്ചു.
പാലക്കാട്: പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് രണ്ടുപേരാണ്. ജില്ലയില്‍ നിലവില്‍ ഡെങ്കിപ്പനി ബാധിച്ച ഈ മാസം ചികിത്സ തേടിയത് 543 പേരാണ്. മണ്ണാര്‍ക്കാട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ല ആരോ?ഗ്യവകുപ്പ് അറിയിച്ചു.

Scroll to Top