നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

മുത്തശ്ശി നേരത്തെ നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ് ഹൈക്കോടതി മറുപടി തേടിയത്. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വമേധയ എടുത്ത കേസിലാണ് കോടതി ഇടപെടല്‍. മുത്തശ്ശി നേരത്തെ നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍ക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Scroll to Top