കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നില്‍ ആള്‍ക്കൂട്ട വിചാരണ. കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടാവുന്നത്. യുവതിയും യുവാവും സഞ്ചരിച്ച കാര്‍, മറ്റൊരു കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയെന്ന് പറഞ്ഞാണ് ഇന്നലെ ഇരുവരേയും നാട്ടുകാര്‍ തടഞ്ഞുവെച്ചത്. നാട്ടുകാരും പൊലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ആള്‍ക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. എന്നാല്‍ പൊലീസ് യാതൊരു തരത്തിലും ആക്രമണത്തെ തടയാന്‍ ശ്രമിച്ചില്ല. അതേസമയം, മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞെട്ടിക്കുന്ന ക്രൂരതയാണ് നാട്ടുകാരുടെ ഭാ?ഗത്ത് നിന്നും ഉണ്ടായത്. കാര്‍ ഓടിച്ച യുവാവ് കാപ കേസ് പ്രതിയാണ്. ഇരുവരുടെയും പക്കല്‍ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട വിചാരണ. എന്നാല്‍ വാഹനത്തില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.




