ഗവിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. അങ്കണവാടി ജീവനക്കാരിയായ 32 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍ പെട്ടയാളാണ് വിനോദ് കുമാര്‍. ഇയാളെ വണ്ടിപ്പെരിയാര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ട്. റോഡില്‍ നിന്ന് മാറി വനത്തിനുള്ളിലാണ്.
യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസവും 4 കിലോമീറ്റര്‍ നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോകുന്നത്. രാവിലെ അങ്കണവാടിയിലേക്ക് പോകുമ്പോഴാണ് സംഭവം.രാവിലെ ഒന്‍പത് മണിയോടെ ഇവര്‍ ഗവിയില്‍നിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇവിടേക്കുള്ള പാത പൂര്‍ണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്.
വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ അങ്കണവാടിയിലേക്ക് പോയ ഇവര്‍ എന്തോ കടിച്ചെന്ന് പറഞ്ഞ് ഇവരുടെ അച്ഛനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അച്ഛന്‍ തിരിച്ചുവിളിച്ചെങ്കിലും കിട്ടാതെവന്നതോടെ വിവരം നാട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാട്ടുചോലയുടെ കരയില്‍ കണ്ടെത്തിയത്. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചൂരിയ നിലയിലായിരുന്നു. സ്ഥലത്ത് മല്‍പിടുത്തം നടന്നതിന്റെ സൂചനയുള്ളതായി ദൃക്സക്ഷികള്‍ പറഞ്ഞു.




