ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അംഗത്വം പുതുക്കി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എന്‍എസ്എസ് പുതുക്കി നല്‍കിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേര്‍ക്കും അംഗത്വം പുതുക്കി നല്‍കി.
കോട്ടയം: കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അംഗത്വം പുതുക്കി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എന്‍എസ്എസ് പുതുക്കി നല്‍കിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേര്‍ക്കും അംഗത്വം പുതുക്കി നല്‍കി. മുമ്പ് ഗണേഷ് അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടിരുന്നു. അതേസമയം, എന്‍എസ്എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അംഗത്വം പുതുക്കി നല്‍കിയില്ല; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ ബി ഗണേഷ് കുമാര്‍ പുറത്ത്




