ബ്രസീല്‍ ആരാധകര്‍ക്ക് സന്തോഷിക്കാം; നെയ്മര്‍ തിരിച്ചെത്തും, സ്‌കോട്ട്ലന്‍ഡിനെതിരെ ബ്രസീല്‍ സ്‌ക്വാഡിലുണ്ടാകും

ബ്രസീല്‍ ആരാധകര്‍ക്ക് സന്തോഷിക്കാം, നെയ്മര്‍ തിരിച്ചെത്തും. സ്‌കോട്ട്ലന്‍ഡിനെതിരെ ബ്രസീല്‍ സ്‌ക്വാഡിലുണ്ടാകും. സ്‌കോട്‌ലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കുമെന്ന് കൊച്ച് അറിയിച്ചു. പരുക്കിനെ തുടര്‍ന്ന് ആദ്യ 2 മത്സരവും നെയ്മറിന് നഷ്ടമായിരുന്നു.

ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി തന്നെയാണ് നെയ്മര്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ടീമിനൊപ്പമുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്. നെയ്മര്‍ ചേരുന്നത് ടീമിന് ഇനിയുള്ള മത്സരങ്ങളില്‍ വലിയ ആത്മവിശ്വാസം നല്‍കും.നെയ്മര്‍ കായികക്ഷമത വീണ്ടെടുക്കുകയാണെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ടീമിനൊപ്പം പൂര്‍ണമായ പരിശീലനത്തില്‍ ഏര്‍പ്പെടുമെന്നും മത്സരശേഷം ആഞ്ചലോട്ടി പറഞ്ഞു.

മേയ് 17-ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് 34കാരനായ നെയ്മറിന് കണങ്കാലിന് പരുക്കേല്‍ക്കുന്നത്. പരുക്ക് പൂര്‍ണമായി ഭേദമാകുന്നതിന് മുമ്പു തന്നെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

കണങ്കലിനേറ്റ പരിക്കിനെ തുടര്‍ന്ന് ലോകകപ്പിലെ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. പരുക്കില്‍നിന്ന് മുക്തനായെങ്കിലും ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുക്കാത്തതിനാല്‍ ഹെയ്തിക്കെതിരായ മത്സരത്തില്‍ താരം ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

മൊറോക്കോക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ സമനിലയുടെ നിരാശ മറികടക്കുന്ന പ്രകടനമാണ് ഹെയ്തിക്കെതിരെ ടീം പുറത്തെടുത്തത്. ലോകകപ്പ് ടീമിനൊപ്പം ചേര്‍ന്നതിന് ശേഷം നെയ്മര്‍ ഇതുവരെ ബ്രസീലിനൊപ്പം ഒരു പരിശീലന സെഷനിലും പൂര്‍ണമായി പങ്കെടുത്തിട്ടില്ല.

മൊറോക്കോക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരത്തിനുള്ള പകരക്കാരുടെ നിരയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിപ്പിച്ചിരുന്നില്ല.നോക്കൗട്ടിലേക്ക് മുന്നേറാന്‍ ഇനിയുള്ള മത്സരങ്ങളില്‍ കാനറികള്‍ക്ക് ജയം അനിവാര്യമാണ്. ജൂണ്‍ 24ന് സ്‌കോട്ട്ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ അവസാന മത്സരം.

Scroll to Top