Home Kasaragod പ്രീ പ്രൈമറി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

പ്രീ പ്രൈമറി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

by KCN CHANNEL
0 comment

കാറഡുക്ക: സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ തനതു പദ്ധതിയായ വൈവിധ്യ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികള്‍കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന പദ്ധതിയാണ്. പ്രീ സ്‌കൂള്‍ കുട്ടികളുടെ സവിശേഷതകള്‍ പരിഗണിച്ച് കളിയോടൊപ്പം പഠനവും ലക്ഷ്യമിട്ട് ഉപകരണങ്ങള്‍ ലഭ്യമാകുന്ന പദ്ധതിയാണ് വൈവിധ്യ പദ്ധതിയിലെ ഒരു ഇനമായ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പിന്തുണ. കളി പഠനോപകരണങ്ങളുടെ ജില്ലാതല ഉദ്ഘാടനം കാറഡുക്കയില്‍ വച്ച് നടന്നു. പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ജി വി എച്ച് എസ് കാറഡുക്ക പ്രീ പ്രൈമറിയിലെ കുട്ടികളായ യജ്ഞേഷ, കൃതിക് ,ആരാധ്യ എന്നീ കുട്ടികള്‍ക്ക് നല്‍കികൊണ്ട് കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജനനി എം നിര്‍വഹിച്ചു . കുമ്പള ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ ജയറാം ജെ സ്വാഗതം ആശംസിച്ച യോഗത്തില്‍ കാറ ഡുക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ രത്‌നാകര എം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിജുരാജ് വി എസ് വിശിഷ്ട അതിഥിയായി സംബന്ധിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എം ഗിരീഷ്, ജിവിഎച്ച്എസ്എസ് കാറഡുക്ക ഹെഡ്മാസ്റ്റര്‍ ശ്രീ സഞ്ജീവ എം, പി ടി എ പ്രസിഡണ്ട് സുരേഷ് കുമാര്‍, പ്രീ പ്രൈമറി അധ്യാപിക ശ്രീമതി തങ്കമണി ടീച്ചര്‍, കായികാധ്യാപകനായ ഡോക്ടര്‍ അശോക് കുമാര്‍, രമേശന്‍ മാഷ് ,സി ആര്‍ സി സി പ്രശാന്ത് കുമാര്‍ ബി ജി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. .സിആര്‍സിസി ഗോവിന്ദരാജ് നന്ദിയും രേഖപ്പടുത്തി.

You may also like

Leave a Comment