അഡ്‌ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേര്‍ന്നുവെന്ന് രമേശ് പിഷാരടി; ‘രാജിവെച്ചവരെ അമ്മയില്‍ തിരിച്ച് എത്തിക്കും

മലയാളം താരസംഘടനയായ അമ്മയുടെ അഡ്‌ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേര്‍ന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎല്‍എയും അ?ഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താന്‍ ഏറ്റെടുക്കില്ലെന്നും പിഷാരടി
പാലക്കാട്: മലയാളം താരസംഘടനയായ അമ്മയുടെ അഡ്‌ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേര്‍ന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎല്‍എയും അ?ഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി. സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താന്‍ ഏറ്റെടുക്കില്ല. ശ്വേത മേനോന്‍, അന്‍സിബ, മമ്മൂട്ടി, മോഹലാല്‍ തുടങ്ങി എല്ലാവരോടും താന്‍ സംസാരിച്ചു. രാജിവെച്ചവരെ അമ്മയില്‍ തിരിച്ച് എത്തിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് പിഷാരടി.

ജൂണ്‍ 21നായിരുന്നു അമ്മ സംഘടനയില്‍ നടകീയ രം?ഗങ്ങളും കൂട്ടരാജിയും ഒക്കെ നടന്നത്. സംഘടനയുടെ വാര്‍ഷിക ബോഡി മീറ്റിം?ഗ് നടക്കുന്നതിനിടെ വാര്‍ഷ കണക്ക് അവതരിപ്പിക്കുന്നതിനെ അപാകത വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കുകയായിരുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഉള്‍പ്പെടുന്ന ഭരണസമിതി രാജിവയ്ക്കുകയും ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോന്‍ അറിയിക്കുകയായിരുന്നു. നിലവില്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ എട്ട് പേരടങ്ങുന്ന അഡ്‌ഹോക്ക് കമ്മിറ്റി തുടരുകയാണ്.

അമ്മയുടെ പ്രശ്‌നത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്
അമ്മയുടെ പ്രശ്‌നത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ പറ്റട്ടെ എന്നും സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനും അത് ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. അമ്മ സംഘടനയിലെ വിഷയങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നു പാര്‍വതി തിരുവോത്തും വ്യക്തമാക്കി. നോബഡി എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു താരങ്ങളുടെ പ്രതികരണം.

വന്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി, അണിയറയില്‍ നടക്കുന്നതെന്തൊക്കെ? നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ മന്ത്രിസഭയില്‍ നിന്ന് മാറുമെന്ന് അഭ്യൂഹം
‘എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ അമ്മ സംഘടനയില്‍ വലിയ തര്‍ക്കങ്ങള്‍, ആശയപരമായും അല്ലാതെ ഒക്കെ സംഭവിച്ചു. സംഘടനയ്ക്കകത്ത് നിന്നും രമ്യമായി പരിഹരിക്കാന്‍ സാധിച്ചില്ല എന്നതിന്റെ പ്രതിഷേധാര്‍ഹം കുറച്ചു അംഗങ്ങള്‍ അവരുടെ അംഗത്വവും സ്ഥാനങ്ങളും രാജിവച്ചു. അത് യാഥാര്‍ത്ഥ്യം. അപ്പോള്‍ സംഘടനയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്? ഒരു ജനറല്‍ ബോഡി വിളിച്ചു കൂട്ടി, എന്തെങ്കിലും പരിഹാരത്തിന് സാധ്യതയുണ്ടോന്ന് ചര്‍ച്ച ചെയ്ത്, ഇല്ല എന്ന അഭിപ്രായം ഉള്ള കുറച്ച് പേര്‍ രാജി വച്ച് പോയി. ഇനി മുന്നോട്ട് എന്ത് ചെയ്യാം എന്നതിന്റെ ഭാഗമായിട്ട് ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചു. പരിഹാരം കണ്ടെത്താന്‍ പറ്റുമോ എന്ന് നോക്കുകയാണ്. അവര്‍ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്താനും അംഗങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ സാധിക്കട്ടെ. സിനിമ പ്രവര്‍ത്തകനും സംഘടനയിലെ അംഗമെന്ന നിലയിലും അത് ഞാനും ആഗ്രഹിക്കുന്നു’, എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍.

Scroll to Top