സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി ‘വിമാനത്താവളത്തില്‍ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വര്‍ണം തന്നവര്‍ പറഞ്ഞു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലമാണ് മൊഴി നല്‍കിയത്.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലമാണ് മൊഴി നല്‍കിയത്. വിമാനത്താവളത്തില്‍ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്നു സ്വര്‍ണം കൊടുത്തു വിട്ടവര്‍ പറഞ്ഞിരുന്നതായി അസ്ലം പൊലീസിന് മൊഴി നല്‍കി. കസ്റ്റംസിന്റെ പിടി വീഴില്ലെന്നു ഇവര്‍ ഉറപ്പ് നല്‍കിയിരുന്നതായും അസ്ലം പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അസ്ലമില്‍ നിന്നും ഒരു കിലോയിലധികം സ്വര്‍ണം പിടികൂടിയത്. മലപ്പുറം എസ്പിക്ക് കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു സ്വര്‍ണം പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അസ്‌ലം കസ്റ്റംസിനെതിരെ ഞെട്ടിക്കുന്ന മൊഴി നല്‍കിയത്.

Scroll to Top