Home Kerala കണ്ണൂരില്‍ 2 വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ 2 വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

by KCN CHANNEL
0 comment


യുവാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങുകയായിരുന്നു.
കണ്ണൂര്‍: കണ്ണൂരില്‍ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി 2 യുവാക്കള്‍ മരിച്ചു. തലശ്ശേരി ചിറക്കരയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ദേശീയ പാതയില്‍ തളാപ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു പറശ്ശിനിക്കടവ് സ്വദേശി രാഹുല്‍ മരിച്ചു. റോഡിലേക്ക് വീണ രാഹുല്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും
യും ദേശീയ പാതയില്‍ തളാപ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു പറശ്ശിനിക്കടവ് സ്വദേശി
രാഹുലുമാണ് മരിച്ചത്
ളില്‍

You may also like

Leave a Comment