71
പച്ച തേങ്ങയുടെയും, കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴും ജില്ലയിലെ കേര കര്‍ഷകര്‍ നിരാശയില്‍. തെങ്ങുകളിലുണ്ടാവുന്ന അജ്ഞാതരോഗവും, കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാണ് തേങ്ങയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതെന്ന് കര്‍ഷകര്‍ പറയുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമാന്യം നല്ല വില ലഭിക്കുമ്പോള്‍ തെങ്ങുകളില്‍ തേങ്ങയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് ഈ മേഖലയിലെ കച്ചവടക്കാരെയും തൊഴിലാളികളെയും എല്ലാം ഒരുപോലെ പ്രതിസന്ധിയിലാ ക്കിയിട്ടുണ്ട്. പച്ചത്തേങ്ങയുടെ നിലവിലെ വില 50 മുതല്‍ 51 രൂപ വരെയാണെങ്കില്‍ ഉണ്ട കൊപ്രയുടെ വില 140 ല്‍ കൂടുതലാണ്. ഇത് ഇന്നേവരെയുള്ള വിലയിലുണ്ടായ സര്‍വകാല റെക്കോര്‍ഡാണ്.