തെരുവുനായ വിഷയം, ചീഫ് സെക്രട്ടറിമാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു, വെള്ളിയാഴ്ച നടപടി പ്രഖ്യാപിക്കും

ന്യൂഡല്‍ഹി.നാടുനീളെ തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി സുപ്രീംകോടതി.

തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

തെരുവുനായ ശല്യം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ചു. തുടര്‍ച്ചയായി തെരുവ് നായ്ക്കളുടെ ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ഇതുമൂലം വിദേശരാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യം മോശമായി ചിത്രീകരിക്കപ്പെടുന്നുവെന്നും ജസ്റ്റിസ് വിക്രം നാഥ് നേരത്തെ നടത്തിയ നിരീക്ഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രസ്തുത കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു.ഡല്‍ഹിയിലെ തെരുവ് നായ വിഷയത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എല്ലാ സംസ്ഥാനങ്ങളിലും കക്ഷി ചേര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 2025 ആഗസ്റ്റ് 22ന് ഉത്തരവിട്ടിരുന്നത്. ഗുരുതരമായ വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് വലിയ അലംഭാവമാണ് ഉണ്ടായതെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നം ഗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

കേസ് കഴിഞ്ഞദിവസം പരിഗണിക്കവേ തെരുവനായ പ്രശ്‌നത്തില്‍ വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുമെന്ന് സുപ്രീംകോടതി അറിയിച്ചു.സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാ യിരിക്കും കോടതിയുടെ ഇടക്കാല ഉത്തരവ്.

Scroll to Top