മഞ്ചേശ്വരം : സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മേളയില്‍ പങ്കെടുത്തു മികച്ച വിജയം കരസ്തമാക്കിയ മഞ്ചേശ്വരത്തിന്റ കായിക പ്രതിഭകള്‍ക്കും പരിശീലകര്‍ക്കും മഞ്ചേശ്വരം ബി. ആര്‍. സി. നല്‍കിയ അനുമോദന ചടങ്ങു MLA. AKM അഷ്‌റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സമഗ്ര ശിക്ഷാ കേരള കാസര്‍കോട് ജില്ല പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ബിജുരാജ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ്. റുബീന നൗഫല്‍, എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഇര്‍ഫാന ഇക്ബാല്‍, ബി. പി. സി. സുമാദേവി, വാര്‍ഡ് മെമ്പര്‍ മജീദ് പച്ചബ്ളാ, സുബൈര്‍, അബ്ബാസ്. എം. എ, അസീസ് മണിമുണ്ട, ലത്തീഫ് കജേ, സുമയ്യ, റീമ, പ്രഥമ അധ്യാപകരായ ചിത്രാവതി, പാട്രിക് എന്നിവര്‍ പ്രസംഗിച്ചു. മഞ്ചേശരം ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയ14 വയസിനു മുകളിലുള്ള കുട്ടികളുടെ ക്രിക്കറ്റ്‌നാണ് സംസ്ഥാതലത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത് മഞ്ചേശ്രം ബി ആര്‍ സി യിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയ ബിന്ധ്യ, സ്പെഷ്യലിസ്റ്റ് അധ്യാപകന്‍ ആയ മൊയ്തു, രാജേഷ് എന്നിവരാണ് ക്രിക്കറ്റിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത് വിവിധഇന ങ്ങളിലായി 18 കുട്ടികളാണ് മഞ്ചേശ്വരം ബി ആര്‍ സംസ്ഥാന കായികമേളയില്‍ പങ്കെടുത്തത്.
സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മേളയില്‍ പങ്കെടുത്ത് മികച്ച വിജയം കരസ്തമാക്കിയ മഞ്ചേശ്വരത്തിന്റ കായിക പ്രതിഭകള്‍




