സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: കേരളത്തില്‍ തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവില കൂടി. വ്യാഴാഴ്ച (06.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 11175 രൂപയാണ്. പവന് 320 രൂപ കൂടി 89400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റിനും വില കൂടി. ഗ്രാമിന് 35 രൂപ കൂടി 9225 രൂപയാണ്. പവന് 280 രൂപ കൂടി 73800 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 160 രൂപയില്‍നിന്ന് ഒരു രൂപ കൂടി 161 രൂപയാണ്.

Scroll to Top