മൊഗ്രാല്‍ പുത്തൂര്‍ :മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവം 25,
ഓവറോള്‍ കിരീടം നേടിയ കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന് ട്രോഫി സമ്മാനിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2025 മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഓവറോള്‍ ചാമ്പ്യന്‍സ് കിരീടം മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസലില്‍ നിന്നും യങ് ചാലഞ്ചേര്‍സ് പ്രവര്‍ത്തകര്‍ ഏറ്റു വാങ്ങി.. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രശാന്ത് കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്കര മെമ്പര്‍മാരായ സമ്പത്ത് കുമാര്‍, റാഫി എരിയാല്‍,, ധര്‍മ്മപാലന്‍, അസ്മിന ഷാഫി, ഗിരീഷ് മജല്‍ അസിസ്റ്റന്റ് സെക്രട്ടറി. പ്രമോദ് ടി.എസ്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ നജീബ് കുന്നില്‍ ,മാഹിന്‍ കുന്നില്‍, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങളായ അനീഷ്, ജിജിന്‍, ബഷീര്‍ , ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കെ വൈ സി കുന്നില്‍ ക്ലബ്ബ് ഭാരവാഹികളും റണ്ണേഴ്സ് ജാസ് ബദര്‍നഗര്‍ ക്ലബ് ഭാരവാഹികളും മറ്റു ക്ലബ് അംഗങ്ങളും പരിപാടിയില്‍ സംബന്ധിച്ചു
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കേരളോത്സവം 25, ഓവറോള്‍ കിരീടം നേടിയ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന് ട്രോഫി സമ്മാനിച്ചു




