മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകും. സാധാരണ ഐസിസി ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നതിന്റെ ഒരുമാസം മുമ്പാണ് ടീം പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡ് അഞ്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അത് പ്രകാരം ജനുവരി 12ന് മുമ്പ് ടീം പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാല്‍ ബിസിസിഐ, കൂടുതല്‍ സമയം ചോദിക്കുമെന്നാണ് അറിയുന്നത്. ടീം പ്രഖ്യാപനം നാളേയും ഉണ്ടായിരിക്കില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ഉടന്‍ പ്രഖ്യാപിക്കും. നേരത്തെ ബംഗ്ലാദേശിനെതിരെ നാട്ടില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയേക്കും. മുഹമ്മദ് ഷമിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തും. അര്‍ഷ്ദീപ് സിംഗിന്റെ തിരിച്ചുവരവും കാണാം.
സമീപകാലത്തെ മോശം പ്രകടനമാണെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിനൊപ്പം തുടരും. രോഹിത് എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ജഡേജയുടെ വൈറ്റ് ബോള്‍ കരിയറിന് തന്നെ ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നത്. അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലുള്ളപ്പോള്‍ ജഡേജ മാറ്റിനിര്‍ത്താന്‍ സെലക്റ്റര്‍മാര്‍ നിര്‍ബന്ധിതരാകും. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തോടെ തമിഴ്നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ചാംപ്യന്‍സ് ട്രോഫി ടീമിലും ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും മിന്നുന്ന ഫോമിലായിരുന്നു.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപനം വൈകും
21
previous post