ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം; എ.കെ.എം അഷ്‌റഫ് എം.എല്‍.എ

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ. കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉപ്പള എ.ജെ.ഐ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യവെയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. ഉപ്പള ടൗണില്‍ നിന്ന് ആരംഭിച്ച ഫണ്‍ റണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിര്‍വ്വഹിച്ചു. വിമുക്തി മാനേജര്‍ പി.അന്‍വര്‍ സാദത്ത് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പി.എം സലീം അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം സ്‌നേഹ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.പ്രജിത്ത് ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്സ്എടുത്തു. കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീം കുമാര്‍ ദാസ്, കെ.എസ്.ഇ.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുള്‍ സലാം, എ.ജെ.ഐ സ്‌കൂള്‍ പ്രസിഡണ്ട്. ഇക്ബാല്‍ അബ്ബ ഹാജി, എ.ജെ.ഐ സെക്രട്ടറി അബ്ദുള്ള മാളിക, ട്രഷറര്‍ മുഹമ്മദ്, എ.ജെ.ഐ കമ്മിറ്റി അംഗങ്ങളായ ഉസ്മാന്‍ ഹാജി, മൂസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വീണ കുമാരി നന്ദി പറഞ്ഞു. മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളേജ്, കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top