പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷയൊരുക്കുന്നതിനായി ശബരിമല സന്നിധാനത്ത് അടക്കം കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുമെന്ന് ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീജിത്ത്. മകരവിളക്കിന് വേണ്ട മുഴുവന്‍ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും മകരജ്യോതി കാണാന്‍ ഭക്തര്‍ കയറുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. ഈ സീസണില്‍ പൊലീസിന് പരാതി കേള്‍ക്കാതെ പോയെന്നും വലിയ കൂട്ടായ്മയാണ് ഇത്തവണ ഉണ്ടായിരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.
ഭക്തര്‍ക്ക് സന്തോഷപൂര്‍വമായ ദര്‍ശനമാണ് പൊലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതി ഇക്കാര്യത്തില്‍ സമയോചിതമായുള്ള ഇടപെടലുകള്‍ നടത്തി. നല്ല ആസൂത്രണത്തോടെ പൊലീസ് ശബരിമല ഡ്യൂട്ടി നിര്‍വഹിച്ചു. ഹൈക്കോടതിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്. നല്ല ആസൂത്രണത്തോടെയാണ് പൊലീസ് ശബരിമല ഡ്യൂട്ടി നിര്‍വഹിച്ചത്. പോസിറ്റീവായ ഇടപെടലുകള്‍ ആണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായതെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു.
മകരവിളക്കിന് കൂടുതല്‍ സുരക്ഷ, ആകെ 5000 പൊലീസുകാര്‍; ഹൈക്കോടതി ഇടപെടലുകളെ അഭിനന്ദിച്ച് എഡിജിപി ശ്രീജിത്ത്
9