Home Kasaragod കുമ്പള ഗ്രാമപഞ്ചായത്തിന്റെ ജി ഐ എസ് മാപ്പിങ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വേ ഉദ്ഘാടനം ചെയ്തു

കുമ്പള ഗ്രാമപഞ്ചായത്തിന്റെ ജി ഐ എസ് മാപ്പിങ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വേ ഉദ്ഘാടനം ചെയ്തു

by KCN CHANNEL
0 comment

കുമ്പള.കുമ്പളയില്‍ ജി.ഐ.എസ് മാപ്പിങ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചു.
കുമ്പള ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വ്വേയ്ക്ക് തുടക്കമായി.

കുമ്പള ഗ്രാമപഞ്ചയാത്തിനെ സമ്പൂര്‍ണ്ണ ദൗമവിവര പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത്. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകള്‍,റോഡുകള്‍,കെട്ടിടങ്ങള്‍,തെരുവുവിളക്കുകള്‍,കുടിവെള്ളപൈപ്പുകള്‍,കുളങ്ങള്‍,തോടുകള്‍,കിണറുകള്‍,പാലങ്ങള്‍ എന്നിവ ഡ്രോണ്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തും.കെട്ടിടങ്ങളുടെ വിസ്തീര്‍ണവും കുടുംബാംഗങ്ങളുടെവിവരങ്ങളും ഇത് വഴി നേരിട്ട് ശേഖരിക്കും.

ഡ്രോണ്‍ സര്‍വ്വേയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മഞ്ചേശ്വര്‍ എംഎല്‍എ എകെഎം അഷറഫ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് യു പി താഹിറാ- യൂസഫ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബൂറ,അംഗങ്ങളായകൗലത് ബീവി, അസിസ്റ്റന്‍ഡ് സെക്രട്ടറി മാധവന്‍,ജെ എസ് ഷൈജു, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ അശ്വന്‍ പി കെ, പ്രോജക്റ്റ് മേനേജര്‍ നിധീഷ് പിപഞ്ചായത്ത് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ കുമ്പള ഗ്രാമപഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റെല്‍ സംവിധാനത്തിലാകും.കുമ്പള ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജെ ഐ എസ് മാപ്പിംഗ് സര്‍വ്വേ നടക്കുന്നത് പ്രൊജക്ടിന്റെ നിര്‍വ്വഹണചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യൂഎല്‍ സിസി)യാണ് നിര്‍വ്വഹിക്കുന്നത്.

ഫോട്ടോ: കുമ്പള ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വ്വേയ്യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ്നിര്‍വഹിക്കുന്നു.

You may also like

Leave a Comment