കാസര്‍കോട് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു


കേരളത്തെ ലഹരി മുക്തമാക്കാന്‍ കേരള സര്‍ക്കാര്‍ നടത്തി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ കാമ്പയിന് പിന്തുണയുമായി സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ കാസര്‍കോട് സെന്റര്‍ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഹാളില്‍ നടന്ന സംഗമം
കാസര്‍കോട് ടൗണ്‍ എസ്.ഐ. രാജീവന്‍.കെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍
കെ.എം ഹനീഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഷ്‌ക്കര്‍ ഇബ്റാഹിം , ഡോ: മൊയ്തിന്‍ കുഞ്ഞി, ഡോ:ഹാത്തിം,
മുഹമ്മദ് ഫഹൂം, നാസിര്‍ മല്ലം സംസാരിച്ചു.സമീര്‍ കരിപ്പൊടി സ്വാഗതവും മുനീര്‍ സി.എം നന്ദിയും പറഞ്ഞു.
ആസിം ഇബ്‌റാഹിം ലഹരി വിരുദ്ധ ഗാനം ആലപിച്ചു. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍ അണി നിരന്ന ലഹരി വിരുദ്ധ സന്ദേശ റാലിക്ക് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ അഡ്മിന്‍ സമീര്‍ കരിപ്പൊടി, നാസിര്‍ മല്ലം, ശരീഫ് ചൂരി, ബി.എം ബഷീര്‍ എന്നിവരും അധ്യാപകരും നേതൃത്വം നല്കി.

Scroll to Top