ഗ്രൂപ്പ് ചാമ്പ്യന്‍മാരായാല്‍ കിരീടം കൈവിടുമോ?, ചരിത്രം തിരുത്താന്‍ അര്‍ജന്റീനയും ഫ്രാന്‍സും; അറിയാം ലോകകപ്പിലെ ചില കൗതുക കണക്കുകള്‍


ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത് കിരീടം ഉറപ്പാക്കുന്നില്ലെന്ന് ചരിത്രം പറയുന്നു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ചുരുക്കം ടീമുകള്‍ മാത്രം കപ്പുയര്‍ത്തിയപ്പോള്‍, ഗ്രൂപ്പില്‍ രണ്ടാമതായവരും അവസാന മത്സരം ജയിച്ചവരും കൂടുതല്‍ തവണ കിരീടം നേടി.

ഗ്രൂപ്പ് ചാമ്പ്യന്‍മാരെ കാത്തിരിക്കുന്നത്
ഫിഫ ലോകകപ്പ് ആവേശകരമായ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും ജയിച്ച് അര്‍ജന്റീനയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ കരുത്ത് കാട്ടിക്കഴിഞ്ഞു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഈ അപ്രമാദിത്യം നോക്കൗട്ടിലും കിരീടപ്പോരിലും ടീമുകളെ തുണയ്ക്കുമോ? ലോകകപ്പിന്റെ ചരിത്രവും കണക്കുകളും പരിശോധിച്ചാല്‍ രസകരമായ ചില വസ്തുതകള്‍ കാണാം.

Scroll to Top