ദേശീയപാതയിലെ സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കാനും വെള്ളക്കെട്ട് തടയാനും ജാഗ്രത വേണം

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

ദേശീയപാതയിലെ സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കുന്നതിനും വെള്ളക്കെട്ട് തടയാനും കുന്നിടിച്ചിലിനെതിരെയും പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ വികസന സമിതി യോഗം ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടു നിര്‍മ്മാണ കരാര്‍ കമ്പനികള്‍ സമയബന്ധിതമായി നിര്‍മാണം നടത്തണം. ചെര്‍ക്കള, ബേവിഞ്ച എന്നിവിടങ്ങളില്‍ തുടരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണം.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം അഷറഫ്, കല്ലട്ര മാഹിന്‍, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജി. സന്ദീപ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് സ്വാഗതം പറഞ്ഞു. എ ഡി എം ഉദയകുമാര്‍ വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Scroll to Top