Home Kasaragod കേരള പ്രദേശ് എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ ഭാരവാഹികളുടെ സ്ഥാനരോഹരണംചടങ്ങ്നടന്നു

കേരള പ്രദേശ് എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ ഭാരവാഹികളുടെ സ്ഥാനരോഹരണംചടങ്ങ്നടന്നു

by KCN CHANNEL
0 comment

വൺ റാങ്ക് വൺ പെൻഷൻ പൂർണ്ണമായും നടപ്പാക്കണം: പി.കെ ഫൈസൽ

കാസറഗോഡ് : വിരമിച്ച സൈനീകർക്ക് പ്രഖ്യാപിച്ച വൺ റാങ്ക് വൺ പെൻഷൻ ആനുകൂല്യങ്ങൾ സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായിട്ട് പോലും മോദി സർക്കാർ പൂർണ്ണമായും നടപ്പാക്കാത്തത് പൂർവ്വ സൈനീകരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ അഭിപ്രായപ്പെട്ടു.
കേരള പ്രദേശ് എക്സ് സർവ്വീസ് മെൻ കോൺഗ്രസ് കാസറഗോഡ് ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൺറാങ്ക് വൺ പെൻഷൻ ഭാഗീകമായി നടപ്പാക്കിയതിലുള്ള അപാകതകൾ പരിഹരിക്കാൻ വേണ്ടി എക്സ് സർവ്വീസ് മെൻമാർ ഇപ്പോഴും ഡൽഹി ജന്തർമന്ദിറിൽ സത്യാഗ്രഹമിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എക്സ്‌ സർവ്വീസ് മെൻ കോൺഗ്രസ് സംസ്ഥാന ചെയർമാൻ ലഫ്.കേണൽ എസ്.ആർ ഭുവനേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ എം.രാജീവൻ നമ്പ്യാർ, കണ്ണൂർ ജില്ലാ ചെയർമാൻ രഘുനാഥ് മാണിക്കോത്ത്, അഡ്വ. യു.എസ് ബാലൻ, എം.കുഞ്ഞമ്പു നമ്പ്യാർ, സി.വി ജയിംസ്, അർജുനൻ തായലങ്ങാടി, ശാഹുൽ ഹമീദ്.എ, പി.കെ വിജയൻ, സന്തോഷ് ക്രാസ്റ്റ, അബ്ദുൾ സമദ്, റഫീഖ് അബ്ദുള്ള, കെ.ബാലകൃഷ്ണൻ നായർ, ശംസുദ്ദീൻ.എ, വിജയൻ പി.പി, രാജേഷ്. ബി, കെ.പുരുഷോത്തമൻ, കാവ്യ.കെ, ബാബു കെ.എം, എ. മധുസൂദനൻ നായർ, ചന്ദ്രൻ.പി, ഹരിദാസ് എ.വി, എം.കുഞ്ഞിരാമൻ നമ്പ്യാർ, ടി.ചാക്കോ എന്നിവർ സംസാരിച്ചു.
എം.രാജീവൻ നമ്പ്യാർ (ചെയർമാൻ), കെ.ബാലകൃഷ്ണൻ നായർ, ശംസുദീൻ.എ (വൈസ് ചെയർമാൻമാർ), വിജയൻ പി.പി, രാജേഷ്.ബി, കാവ്യ.കെ(കൺവീനർമാർ), ചന്ദ്രൻ. പി (ട്രഷറർ) എ. മധുസൂദനൻ നായർ, ഹരിദാസ് എ.വി, ബാബു കെ.എം, ബി.ഗംഗാധരൻ നായർ, വിജയരാഘവൻ നമ്പ്യാർ, മൈക്കിൾ എം.കെ, ഗംഗാധര ഭട്ട് കെ.എം, ഭാസ്കരൻ.പി എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും അഡ്വ. യു.എസ് ബാലൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും തെരഞ്ഞെടുത്തു.

You may also like

Leave a Comment