തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച. തൃശൂര്‍ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാരം. അപകടത്തില്‍ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു.
തൃശൂര്‍ മുണ്ടൂരിലെ വീട്ടില്‍ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദര്‍ശനം. മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയില്‍ തിങ്കളാഴ്ച മൃതദ്ദേഹം സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്‌കാരത്തിനുശേഷം ഷൈന്‍ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.
ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
22