ബേക്കല്‍ ബീച്ച് ഫെസ്റ്റ്: സംഘാടകസമിതി രൂപീകരിച്ചു
കല്ല ട്ര മാഹിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
ഡിസംബര്‍ 23 മുതല്‍ 31 വരെ ഒന്‍പത് ദിവസങ്ങളിലായാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റ്
സാംസ്‌കാരിക പൈതൃകവും ടൂറിസം സാധ്യതകളും ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് 2K26-ന്റെ സംഘാടകസമിതി രൂപീകരണ യോഗം ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് നടന്നു. 2026 ഡിസംബര്‍ 23 മുതല്‍ 31 വരെ ഒന്‍പത് ദിവസങ്ങളിലായാണ് ബേക്കല്‍ ബീച്ചില്‍ വിപുലമായ സാംസ്‌കാരിക മഹോത്സവം സംഘടിപ്പിക്കുന്നത്.
സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ തനത് സംസ്‌കാരവും പ്രകൃതിഭംഗിയും കലാപരിപാടികളും കോര്‍ത്തിണക്കി ജനകീയ പങ്കാളിത്തത്തോടെ ഫെസ്റ്റ് വിജയിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതിനൊപ്പം ജില്ലയിലെ സാംസ്‌കാരിക വൈവിധ്യവും കലാപാരമ്പര്യവും ഉയര്‍ത്തിക്കാട്ടാനും ഫെസ്റ്റ് ലക്ഷ്യമിടുന്നു.
. ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എം.എല്‍.എ. കല്ലട്ര മാഹിന്‍ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികളായി പി. സി. വിഷ്ണുനാഥ് (സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി), കെ. എം. ഷാജി (തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി), രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. (കാസര്‍കോട്), കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ. (കാസര്‍കോട്), എ. കെ. എം. അഷ്‌റഫ് എം.എല്‍.എ. (മഞ്ചേശ്വരം), ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ. (കാഞ്ഞങ്ങാട്), സന്ദീപ് വാര്യര്‍ എം.എല്‍.എ. (തൃക്കരിപ്പൂര്‍) എന്നിവരെ തെരഞ്ഞെടുത്തു. കെ. നീലകണ്ഠന്‍ എം.എല്‍.എ. (ഉദുമ) ചെയര്‍മാനായും ശ്രീ ധന്യ സുരേഷ് ഐ.എ.എസ് ജില്ലാ കളക്ടര്‍ കാസറഗോഡ് ജനറല്‍ കണ്‍വീനറായും ഹക്കീം കുന്നില്‍ ചീഫ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ കെ
സോയ, ജില്ലാ പഞ്ചായത്ത് അംഗം എം സുകുമാരി ടി.വി. രാധിക, ഗ്രാമപഞ്ച യത്ത് പ്രസിഡണ്ടുമാരായ കെ.ബി. മുഹമ്മദ് കുഞ്ഞി, ചന്ദ്രന്‍ നാലാം വാതുക്കല്‍, ആയിഷ അബൂബക്കര്‍, മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ട് ബാബുരാജ്, ശ്രീധരന്‍,
ആര്‍.ഡി.ഒ. സുദീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ബിആര്‍ഡിസി ജനറല്‍ മാനേജര്‍ കെ.എം. രവീന്ദ്രന്‍, മാനേജര്‍ യു.എസ്. പ്രസാദ്, പി. സുനില്‍ കുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഹക്കീം കുന്നില്‍, കെ. മണികണ്ഠന്‍, കെ.ഇ.എ. ബക്കര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, വി.ആര്‍. വിദ്യാസാഗര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, രാജന്‍ പെരുമ്പള, ബി. ഹരീഷ് നമ്പ്യാര്‍,നാഷണല്‍ അബ്ദുള്ള,
ജയശ്രീ, പി.വി. സുരേഷ്, ധന്യ സുരേഷ്, റസിയ, , ടി.ഡി. കബീര്‍, ഹനീഫ കുന്നില്‍, സിദ്ധിഖ് പള്ളിപ്പുഴ, ടി.കെ. പ്രദീപ്, ടി.കെ. സുധാകരന്‍, എം.എ. ലത്തീഫ്, ഫാത്തിമ ഹമീദ്, ഷക്കീല ബഷീര്‍, രാജേന്ദ്രപ്രസാദ്, മുഹമ്മദ് ഹനീഫ, എം.പി.എം. ഷാഫി, രവീന്ദ്രന്‍ കരിച്ചേരി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശോഭ ടി. സ്വാഗതവും ബിആര്‍ഡിസി മാനേജര്‍ യു.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.
ബേക്കലിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും കാസര്‍കോടിന്റെ സാംസ്‌കാരിക വൈവിധ്യം ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു.
