Advertisement

മോദിയുടെ അച്ഛനെതിരായ വിവാദ പരാമര്‍ശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാര്‍ഗെയുടെ വസതിയിലേക്ക് മാര്‍ച്ച്

By kcnchannel / October 26, 2026

ഡല്‍ഹി: മോദിയുടെ അച്ഛനെതിരായ വിവാദ പരാമര്‍ശം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലേക്ക് ഡല്‍ഹി ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പ്രതിഷേധം നടത്തും. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ഹര്‍ഷ് മല്‍ഹോത്ര മാര്‍ച്ച് നയിക്കും. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ പട്‌ന പൊലീസില്‍ ബി ജെ പി നേതാക്കള്‍ പരാതി നല്‍കി.

കേവലം ഒരുപ്രാദേശിക വിഷയമായി ഒതുക്കാതെ, രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ബി ജെ പി തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷന്‍ നിതിന്‍ നവീന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ ഖര്‍ഗെക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഖര്‍ഗെയുടെ വാക്കുകള്‍ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോ എന്നുമാണ് ബി ജെ പി നേതാക്കളുടെ ചോദ്യം.

ഖര്‍ഗെയുടെ പരാമര്‍ശം തികച്ചും വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പും മോദിയുടെ കുടുംബപശ്ചാത്തലത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ എതിര്‍പ്പുകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായും ധാര്‍മ്മികമായും തകര്‍ന്ന കോണ്‍ഗ്രസ് ഇത്തരം നിലപാടുകള്‍ തുടരുമ്പോള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്ന് അമിത് ഷാ, പിയൂഷ് ഗോയല്‍ തുടങ്ങിയ കേന്ദ്ര നേതാക്കളും മുന്നറിയിപ്പ് നല്‍കി.