Advertisement

ബദര്‍ നഗര്‍ ടിപ്പു സുല്‍ത്താന്‍ റോഡ് ഉദ്ഘാടനം ചെയ്തു; ആഘോഷമാക്കി നാട്ടുകാര്‍

By kcnchannel / October 26, 2026

മൊഗ്രാല്‍ പുത്തൂര്‍: ബദര്‍ നഗര്‍ ടിപ്പു സുല്‍ത്താന്‍ റോഡിന്റെ ജനകീയ ഉദ്ഘാടനം പൗരപ്രമുഖന്‍ സത്താര്‍ ചൂരി നിര്‍വഹിച്ചു. ഏഴാം വാര്‍ഡ് മെമ്പര്‍ സമീറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് സന്തോഷം പങ്കുവെച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട്ടുകാര്‍ ആഘോഷിച്ചു. ചെറുപ്പക്കാരും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാട്ടുകാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ചടങ്ങ് നാടിന്റെ കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും വേദിയായി.