Advertisement

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്; മൊഴി നല്‍കാന്‍ തയ്യാറെന്ന് ലീയുടെ സുഹൃത്ത്

By kcnchannel / October 24, 2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മലേഷ്യന്‍ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ലീ ജീവനൊടുക്കിയ സംഭവത്തില്‍ ഗ്യാനേഷിനെതിരെ മൊഴി നല്‍കാമെന്ന് സുഹൃത്ത്.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മലേഷ്യന്‍ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ലീ ജീവനൊടുക്കിയ സംഭവത്തില്‍ ഗ്യാനേഷിനെതിരെ മൊഴി നല്‍കാന്‍ തയ്യാര്‍ എന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് സര്‍ക്കാരിനെയും വിജിലന്‍സിനെയും അറിയിച്ചു. ഗ്യാനേഷ് കുമാര്‍ ലീ യെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സുഹൃത്തിന്റെ മൊഴി. ബെല്‍ കമ്പനിയുടെ മുന്‍ ജീവനക്കാരനാണ് ഗ്യാനേഷിനെതിരെ മൊഴി നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്. ലീ യുടെ കമ്പനിക്കൊപ്പം കെഎസ്ടിപി കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് ബെല്‍.

ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സിനൊപ്പം ക്രൈംബ്രാഞ്ചും കേസെടുത്തേക്കും. കേസില്‍ പുതിയ തെളിവുകള്‍ തേടാനാണ് നീക്കം. മലേഷ്യന്‍ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ലീ ജീവനൊടുക്കിയതിലും പുതിയ അന്വേഷണം ഉണ്ടാകും. മലേഷ്യയില്‍ പോയി ലീയുടെ ബന്ധുക്കളെ കാണാന്‍ ശ്രമം നടത്തും. വിജിലന്‍സ് അന്വേഷണത്തിന് പുറമെ ആണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നീക്കം നടത്തുന്നത്. അതേസമയം ഗ്യാനേഷ് കുമാറിനെതിരായ മുന്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ പരിശോധിച്ച എസ് പിമാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും