കുമ്പള.ഒരു മിനിറ്റിനുള്ളില്‍ 30 ലക്ഷ്വറി കാറുകളുടെ ചിത്രങ്ങള്‍ നോക്കി ഓരോ കാറിന്റെയും പേര് കൃത്യമായി തിരിച്ചറിഞ്ഞ് കേരള ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ബംബ്രാണ യിലെ ഹസ്സന്‍ സൈന്‍ മാലിക് നെ എസ് ഡി പി ഐ ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
ഈ അപൂര്‍വ നേട്ടം കൈവരിച്ച ഹസ്സന്‍ സൈന്‍ മാലിക്കിന് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിക്കുകയും, ഭാവിയില്‍ ഇനിയും വലിയ നേട്ടങ്ങള്‍ കൈവരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.ബംബ്രാണ സ്വദേശി മുഹമ്മദ് സവാഫ്-റംലത്ത് ഫര്‍സാന ദമ്പതികളുടെ മകനാണ് ആറുവയസ്സുകാരന്‍ ഹസ്സന്‍ സൈന്‍ മാലിക്.
ചടങ്ങില്‍ എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് നാസര്‍ ബംബ്രാണ,ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍, അഷ്റഫ് സിഎം,റഫീഖ് ഒ എം,അസീസ് പട്ട എന്നിവര്‍ പങ്കെടുത്തു.




