രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയെന്ന് മന്ത്രി കെ മുരളീധരന്‍. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഇടപെട്ടിരുന്നുവെന്നും കഴിയാതെ പോയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താതെ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നായിരുന്നു ഉത്തരവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോള്‍ അനുസരിച്ച്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവാദമുണ്ട്. പരമ്പരാഗതമായി പകല്‍ വെളിച്ചത്തില്‍ മാത്രം ചെയ്തിരുന്ന ഈ നടപടിക്രമം, അവയവദാന പ്രക്രിയകള്‍ വേഗത്തിലാക്കാനും മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനും ലക്ഷ്യമിട്ടാണ് 24 മണിക്കൂറാക്കി മാറ്റിയത്.
‘വിഴിഞ്ഞം ഓഹരി കൈമാറ്റം വികസന സാധ്യതകള്‍ ഇല്ലാതാക്കും’: പിണറായി വിജയന്‍
രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനു മുമ്പ് കേരളത്തില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ച് ഉത്തരവ് ഉണ്ടായിരുന്നു. അവയവദാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് കണ്ടെത്തിയാല്‍ അവയവദാനത്തിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്താന്‍ വേണ്ടിയായിരുന്നു ഇത്.




