പിലിക്കോട് :കുട്ടികളെ സര്‍ഗാത്മക രചനയിലേക്ക് നയിക്കാന്‍ സമഗ്ര ശിക്ഷാ കേരളം ആവിഷ്‌ക്കരിച്ച ‘ബഡ്ഡിങ്ങ് റൈറ്റേഴ്‌സ്’ പദ്ധതി അധ്യാപക ശില്‍പശാല ചെറുവത്തൂര്‍ ബിആര്‍സിയില്‍ തുടങ്ങി.
സ്‌കൂളുകളില്‍ വായനക്കൂട്ടം,
എഴുത്തുകൂട്ടം എന്നിവ രൂപീകരിച്ച് പുസ്തക ചര്‍ച്ച, ആസ്വാദന കുറിപ്പെഴുത്ത്, രചനാ ശില്‍പശാല, എഴുത്തുകാരുമയി സംവാദം, വായനാപ്രതിഭാ പുരസ്‌കാരം, കുട്ടി വായനക്കാര്‍ക്ക് അംഗത്വ വിതരണം, സാഹിത്യ യാത്ര തുടങ്ങിയ പരിപാടികള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെ നടക്കും.
ചെറുവത്തുര്‍ ബി.ആര്‍. സി ഹാളില്‍ നടന്ന ശില്‍പശാല അധ്യാപകനും എഴുത്തുകാരനുമായ പ്രകാശന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ: കെ.വി സജീവന്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ എം. സുനില്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജിതേഷ് കമ്പല്ലൂര്‍, അഖില്‍ വയലാംകുഴി, സൂര്യ.കെ.വി എന്നിവര്‍സംസാരിച്ചു.