നികുതി വര്‍ദ്ധിപ്പിക്കാതെ നെറ്റ് വര്‍ക്ക് കൂട്ടി ഖജനാവ് നിറയ്ക്കാനാണ് ശ്രമമെന്നും പോര്‍ട്ട് സിറ്റി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നികുതി നെറ്റ് വര്‍ക്ക് കൂട്ടുകയാണ് വേണ്ടത്. പോര്‍ട്ട് സിറ്റി സാമ്പത്തിക മേഖലയിലെ ഉത്തേജിപ്പിക്കാനുള്ള പദ്ധതി. പോര്‍ട്ട് സിറ്റി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും കേരളത്തിന്റെ വാതില്‍ തുറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഉണ്ടാകണം. പണം ഇല്ലാതെ തന്നെ പുതിയ വികസന മോഡല്‍ ആവിഷ്‌കരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സര്‍ക്കാര്‍ അതിവേഗം അനുമതി നല്‍കില്ല. എല്ലാം വ്യവസ്ഥകള്‍ അനുസരിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
വിഴിഞ്ഞത്തെ എംഎസ്‌സി-അ?ദാനി ഓഹരി കൈമാറ്റത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ രം?ഗത്തെത്തിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തില്‍ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയില്‍ മാറ്റം വേണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും തുടര്‍ തീരുമാനം കര്‍ശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.




