അഞ്ച് പേരില്‍ 3 പേര്‍ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവര്‍ക്കായി ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ പുനരാരംഭിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
തൃശ്ശൂര്‍: തൃശ്ശൂര്‍ നെടുപുഴയില്‍ കോള്‍പാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് അഞ്ചം?ഗ സംഘം സഞ്ചരിച്ച മിനി ബോട്ട് പാടത്തിന് നടുവില്‍ വെച്ച് മുങ്ങി അപകടമുണ്ടായത്. വളര്‍ത്തുമീനിന് തീറ്റ കൊടുക്കാന്‍ പോയതായിരുന്നു ഇവര്‍. അഞ്ച് പേരില്‍ 3 പേര്‍ നീന്തിക്കയറി രക്ഷപ്പെട്ടിരുന്നു. കാണാതായവര്‍ക്കായി ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ പുനരാരംഭിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
തൃശ്ശൂര്‍ നെടുപുഴയില്‍ കോള്‍ പാടത്ത് ബോട്ട് മുങ്ങി അപകടം: കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി




