എംഎസ്സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്
ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്സി കുത്തകാവകാശം ഉണ്ടാകില്ലെന്നാണ് അദാനി പോര്‍ട്‌സ് സിഇഒ വ്യക്തമാക്കുന്നത്. കേരള സര്‍ക്കാരുമായുള്ള നല്ല ബന്ധം തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ എന്നും അദാനി പോര്‍ട്‌സ് സിഇഒ വിശദീകരിക്കുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ വിശദീകരണക്കുറിപ്പുമായി അദാനി പോര്‍ട്‌സ് സിഇഒ. ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നാണ് അദാനി പോര്‍ട്‌സ് സിഇഒ വ്യക്തമാക്കുന്നത്. കേരള സര്‍ക്കാരുമായുള്ള നല്ല ബന്ധം തുടരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ എന്നും അദാനി പോര്‍ട്‌സ് സിഇഒ വിശദീകരിക്കുന്നു. സെബിക്ക് നല്‍കിയ കത്തില്‍ പറയുന്നത് പ്രാഥമിക ധാരണയാണ്. സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. സര്‍ക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെയാണ് വിശദീകരണം.
പുതിയ കത്ത് നല്‍കി അദാനി ഗ്രൂപ്പ്
ഓഹരി കൈമാറ്റത്തിന് അനുമതി തേടി അദാനി സര്‍ക്കാോരിന് പുതിയ അപേക്ഷ നല്‍കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അന്തിമ കരാറില്‍ ഒപ്പിടില്ലെന്നാണ് അപേക്ഷയില്‍ വിശദമാക്കുന്നത്. മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് അപേക്ഷ പുതുക്കി നല്‍കിയത്. വിഴിഞ്ഞത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ അന്തിമ കരാര്‍ ആയിട്ടില്ലെന്ന് അദാനി. സര്‍ക്കാരിന്റെ അനുമതി തേടിക്കൊണ്ട് അപേക്ഷ പുതുക്കി അദാനി നല്‍കി. കേരള സര്‍ക്കാരുമായി മികച്ച ബന്ധമാണ് തുടരാന്‍ ആഗ്രഹിക്കുന്നത്. ഓഹരി കൈമാറ്റത്തിന്റെ പ്രാഥമിക നടപടികള്‍ മാത്രമേ ആയിട്ടുള്ളു. എംഎസ്സിക്ക് ഓഹരി കൈമാറിയാല്‍ വിഴിഞ്ഞത്ത് അത് വികസന കുതിപ്പിന് കാരണമാകും. ഓഹരി കൈമാറിയാലും എംഎസ്സിക്ക് തുറമുഖത്ത് കുത്തക അവകാശം ഉണ്ടാവില്ല. സര്‍ക്കാരിന്റെ അനുമതിയോടുകൂടിയേ തുടര്‍നടപടി സ്വീകരിക്കൂ. സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറി എന്നുള്ള വിമര്‍ശനം വന്ന പശ്ചാത്തലത്തിലും മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് അപേക്ഷ പുതുക്കി നല്‍കിയത്.




