സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത ഉള്‍പ്പെട്ട കമ്മറ്റി താഴെ പോയത്: അന്‍സിബ

ശ്വേതാ മേനോന് എതിരെ അന്‍സിബ.
ഒരുപാട് ആഗ്രഹത്തോടെയാണ് താന്‍ താര സംഘടനയായ അമ്മയില്‍ വന്നതെന്ന് നടി അന്‍സിബ. പ്രശ്‌നങ്ങള്‍ ഗുരുതരമായപ്പോഴാണ് അന്ന് മോഹന്‍ലാല്‍ ഉള്‍പ്പെട്ട കമ്മിറ്റി പിരിച്ചു വിട്ടത്. അന്ന് കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നത് വലിയ ചോദ്യ ചിഹ്നം ആയിരുന്നു. അങ്ങനെയാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. അന്ന് അഡ്‌ഹോക്ക് കമ്മറ്റി എടുത്ത ഏറ്റവും പ്രധാപെട്ട തീരുമാനം ആയിരുന്നു സഞ്ജീവിനി പദ്ധതി മുന്നോട്ട് കൊടുപോകുക എന്നത്. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ആണ് ശ്വേത ഉള്‍പ്പെട്ട കമ്മറ്റി താഴെ പോയത്. അങ്ങനെ ഒരു കമ്മറ്റിയെ എങ്ങനെ തുടരാന്‍ അനുവദിക്കും എന്നും അന്‍സിബ ചോദിക്കുന്നു.

നടി അന്‍സിബ ഹസ്സന്‍ വീണ്ടും കോടതിയില്‍, ലക്ഷ്മി പ്രിയക്കും ശ്വേതാ മേനോനും എതിരെ പരാതി

ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയില്‍ നടി അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. ലക്ഷ്മി പ്രിയക്ക് എതിരായ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നില്ല. ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. ലക്ഷ്മി പ്രിയക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്. ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അന്‍സിബ വീണ്ടും കോടതിയെ സമീപിച്ചത്.

ഒടുവില്‍ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്

നടന്‍ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്. അന്‍സിബയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമര്‍ശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തത്.

അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അം?ഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഎന്‍എസ് 173 (5) പ്രകാരം കേസ് എടുക്കാനാണ് കടവന്ത്ര പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നത്

സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. ഈ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്. എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് 8-ാം നമ്പര്‍ കോടതിയില്‍ ആണ് കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കേണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. അന്‍സിബയുടെ മൊഴി ‘ഹിയര്‍ സേ’ മാത്രമെന്നും പരാതിയില്‍ കഴമ്പില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. കടവന്ത്ര പൊലീസ് സെന്‍ട്രല്‍ എസിപിക്ക് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

താരസംഘടന അമ്മയിലെ ആഭ്യന്തര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് അന്‍സിബയുടെ പരാതി അടക്കമുള്ളവ പൊതുസമൂഹത്തിലും ചര്‍ച്ചയായത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും അന്‍സിബ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുകയാണെന്നും ടിനിയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയില്‍ ഉണ്ടായിരുന്നു. തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അന്‍സിബ അടുത്തിടെ എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു.

Scroll to Top