21
കുമ്പള.ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് സര്‍വ്വതും നഷ്ടപ്പെട്ട മുണ്ടകൈയിലെയും, ചൂരല്‍മലയിലെയും ദുരന്തഭൂമികയിലേക്ക് സഹായ ഹസ്തവുമായി ഇഖ് വാന്‍സ് പി.കെ നഗര്‍ ക്ലബ് പ്രവര്‍ത്തകരും.
ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച അരലക്ഷത്തിലധികം വരുന്ന തുക അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് പി. അഖിലിനു കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ളയുടെ സാന്നിധ്യത്തില്‍ ക്ലബ് ട്രഷറര്‍ റിഹാന്‍ ഇനു കൈമാറി.
ചടങ്ങില്‍ ക്ലബ്ബ് അംഗങ്ങളായ ബിലാല്‍ ,മുന്ന ,ഇര്‍ഫാന്‍ എന്നിവര്‍ സംബന്ധിച്ചു.
സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ- കായിക മേഖലകളില്‍ഇഖ് വാന്‍സ് പി.കെ നഗര്‍തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.