എഐ ക്യാമറകള്‍ അഞ്ചാം ദിവസവും നിശ്ചലം; പ്രശ്ന പരിഹാരത്തില്‍ ഇടപെടാതെ സര്‍ക്കാര്‍, കെല്‍ട്രോണിന് നല്‍കാനുള്ളത് 55 കോടി

കെല്‍ട്രോണിന് സര്‍ക്കാര്‍ പണം നല്‍കാത്തിനെ തുടര്‍ന്നാണ് സേവനം നിര്‍ത്തിയത്. സര്‍ക്കാര്‍ ഇതുവരെ പ്രശ്നപരിഹാരത്തില്‍ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെല്‍ട്രോണിന് നല്‍കാനുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകള്‍ അഞ്ചാം ദിവസവും നിശ്ചലം. കെല്‍ട്രോണിന് സര്‍ക്കാര്‍ പണം നല്‍കാത്തിനെ തുടര്‍ന്നാണ് സേവനം നിര്‍ത്തിയത്. സര്‍ക്കാര്‍ ഇതുവരെ പ്രശ്നപരിഹാരത്തില്‍ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെല്‍ട്രോണിന് നല്‍കാനുള്ളത്. പണം നല്‍കാത്തതിനാല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സേവനം നിര്‍ത്തിയിരുന്നു. സ്വന്തം നിലയില്‍ പ്രശ്നം പരിഹരിക്കാന്‍ കെല്‍ട്രോണ്‍ നീക്കം. മറ്റ് വരുമാനങ്ങളില്‍ നിന്നും പണമെടുത്ത് ഇന്റര്‍നെറ്റ് ദാതാക്കള്‍ക്ക് നല്‍കാനാണ് ശ്രമം.

ഇന്‍ര്‍നെറ്റ് സേവനദാതാക്കള്‍ക്കുള്ള പണം മുടങ്ങിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അവതാളത്തിലായത്. പണത്ത ചൊല്ലി സര്‍ക്കാര്‍ ഗതാഗത അതോററ്റിയും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പിഴപ്പണത്തില്‍ നിന്നാണ് കെല്‍ട്രോണിന് പണം തിരികെ നല്‍കേണ്ടത്. അതോററ്റിയുടെ അക്കൗങ്ങിലേക്ക് സര്‍ക്കാര്‍ കൃത്യമായി പണം കൈമാറുന്നില്ല. കരാറില്‍ അതോററ്റി പണം നല്‍കാന്‍ പറഞ്ഞിട്ടില്ലെന്നാണ് ഗതാഗത അതോററ്റി പറയുന്നത്. പണം അതോററ്റി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.

കരാര്‍ വിവാദം ഹൈക്കോടതിവരെ എത്തിയ ശേഷമാണ് എഐ ക്യാമറകളുടെ ടെണ്ടറെടുത്ത കെല്‍ട്രോണിന് പണം നല്‍കി തുടങ്ങിയത്. 2023 ജൂണ്‍ 22നാണ് 675 ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി. 225 രൂപ മുടക്കിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഓരോ മൂന്ന് മാസം കൂടുമ്പോള്‍ 11 കോടിയാണ് കെല്‍ട്രോണിന് നല്‍കണമെന്നാണ് വ്യവസ്ഥ. ധനവകുപ്പ് പണം നല്‍കുന്നതില്‍ ആദ്യം ചില സംശയങ്ങള്‍ ഉന്നയിച്ചതോടെ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും പണം നല്‍കിയില്ല. ഗതാഗത കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ധനവകുപ്പ് പണം അനുവദിച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിവരെ മാത്രമാണ് കെല്‍ട്രോണിന് പണം നല്‍കിയത്. 55 കോടി ഇപ്പോള്‍ കെല്‍ട്രോണിന് കുടിശികയാണ്.

ഗതാഗത അതോററ്റിയാണ് ഇപ്പോള്‍ പണം അനുവദിക്കാത്തത്. കരാറിലെ സംശയമുന്നയിച്ച് കഴിഞ്ഞ മാസങ്ങളില്‍ കെല്‍ട്രോണ്‍ സമര്‍പ്പിച്ച ബില്ലുകള്‍ ഗതാഗത അതോററ്റി പാസാക്കാതെ വന്നതോടെയാണ് കുടിശിക ആയത്. ക്യാമറകളുടെ പ്രവര്‍ത്തനത്തിന് ഇന്റര്‍നെറ്റ് സര്‍വ്വീസ് നല്‍കിയിരുന്ന കമ്പനി ഞായറാഴ്ച സേവനം നിര്‍ത്തി. ഇതോടെ നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിയുമെങ്കിലും ചിത്രങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് വരുന്നില്ല. നിയമലംഘനത്തിന്റെ നോട്ടീസുകള്‍ വാഹന ഉടമകള്‍ക്ക് പോകുന്നുമില്ല. 225 കോടി ചെലവാക്കിയ നടപ്പാക്കിയ പദ്ധയില്‍ നിന്നും സര്‍ക്കാരിന് 300 കോടിയിലധികം രൂപ ഇതിനകം തിരികെ കിട്ടി. എന്നിട്ടും പണം നല്‍കുന്നതില്ലെന്നാണ് കെല്‍ട്രോണിന്റെ പരാതി. മുടക്കിയ തുക ആവശ്യപ്പെട്ട് സര്‍ക്കാരിനും കെല്‍ട്രോണ്‍ കത്ത് നല്‍കിയിട്ടും കുടിശിക പരിഹരിച്ചില്ല. ഇനി കെല്‍ട്രോണിനുള്ള കുടിശിക നല്‍കി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചാല്‍ കൂട്ടതോടെ നിയമലംഘകര്‍ക്ക് നോട്ടീസ് ലഭിക്കും.

ത്തില്‍ ആഢംബരമല്ല. ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങള്‍ക്കായി നാലുചക്രവാഹനം ഉപയോഗിക്കുന്നവരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാനദണ്ഡങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്.

Scroll to Top