കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നത് മുതല്‍ പ്രതിരോധശേഷി കൂട്ടുന്നത് വരെ; പെരുംജീരകം കഴിക്കുന്നതിന്റെ ഗുണങ്ങള്‍

പെരുംജീരകത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ പെരുംജീരകം ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പെരുംജീരകത്തില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഉത്കണ്ഠ നിയന്ത്രിക്കുന്ന കാര്യത്തില്‍ പെരുംജീരകം സഹായകമാണ്. പെരുംജീരകത്തില്‍ നിന്നുള്ള സത്ത് ഓക്കാനം, ഛര്‍ദ്ദി, തലകറക്കം തുടങ്ങിയ ഉത്കണ്ഠ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

പെരുംജീരകത്തിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കുടല്‍ വീക്കം മൂലമുണ്ടാകുന്ന വീക്കം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നു. പെരുംജീരകത്തിന്റെ സത്ത് ദഹനനാളത്തിലെ വീക്കം ചികിത്സിക്കാന്‍ സഹായിക്കും. പെരുംജീരകം ഇട്ട് വെള്ളം കുടിയ്ക്കുന്നത് മൂത്രത്തിന്റെ ഉത്പാദനം കൂട്ടും. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ ഉപകരിക്കും. മെറ്റബോളിസം കൂട്ടാനും ഇത് നല്ലതാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് പതിവായി കുടിക്കാം.

പെരുംജീരക വെള്ളത്തിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും മുഖക്കുരു, മറ്റ് ചര്‍മ പ്രശ്നങ്ങള്‍ എന്നിവയെ പ്രതിരോധിക്കും. പെരുംജീരകം വിത്തിലെ ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

വിറ്റാമിന്‍ സി, എ, ഫൈബര്‍, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയ പെരുംജീരകംശരീരത്തെ തണുപ്പിക്കാനും ക്ഷീണം, നിര്‍ജ്ജലീകരണം എന്നിവ തടയാനും നല്ലതാണ്. നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും വളരെ കുറവാണ്.

Scroll to Top