ദുബായ്: ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് (എല്‍.ജി.എം.എല്‍.) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ളയ്ക്ക് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.
ദേരയിലെ അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിയോജക മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം ബേരിക്ക അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
കാസര്‍കോട് ജില്ലാ കെ.എം.സി.സി ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ മൊഗ്രാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ് ജില്ലയിലെ സമസ്തമേഖലകളിലും തന്റേതായ കൈമുദ്ര ചാര്‍ത്തിയ മാതൃകാ പൊതു പ്രവര്‍ത്തകനാണ് അഷ്റഫ് കര്‍ള എന്ന് ദുബൈ കെ എം സി സി കാസര്‍ഗോഡ് ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ മൊഗ്രാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു
ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെയും വികേന്ദ്രീകൃത വികസനത്തിലൂടെയും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അഷ്റഫ് കര്‍ള അഭിപ്രായപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ലോക്കല്‍ ബോഡികളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി സുബൈര്‍ കുബണൂര്‍, മണ്ഡലം ഭാരവാഹികളായ യൂസുഫ് ഷേണി, ജബ്ബാര്‍ ബൈദല, സിദ്ദീഖ് ക്ലാസിക് എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ മന്‍സൂര്‍ മര്‍ത്യ നന്ദി പറഞ്ഞു.




