കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി

പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസില്‍ കൊടുംകുറ്റവാളി ചെന്താമരയാണ് ഏക പ്രതി. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയില്‍ ചെന്താമരയുടെ ശിക്ഷാ വിധി മാറ്റിവെച്ചു . ജഡ്ജിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിധി പറയാന്‍ നീട്ടിയത് . പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസില്‍ കൊടുംകുറ്റവാളി ചെന്താമരയാണ് ഏക പ്രതി. വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രോസിക്യൂഷനും, സുധാകരന്റെ മക്കളും. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയാന്‍ മാറ്റിയത്. കൃത്യം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞു.

2025 ജനുവരി 27 ന് ആയിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമ കൊലപ്പെടുത്തി. ഈ കേസില്‍ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ക്രൂരമായ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായിരുന്നു.

Scroll to Top