വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തിന് പിഴയിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞാണ് പിഴയിട്ടത്. എന്നാല്‍, ഇന്‍ഷുറന്‍സ് ഉള്ള വാഹനമാണെന്ന് പൊലീസ് പറയുന്നു.
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇന്‍ഷുറന്‍സുണ്ടായിട്ടും പൊലീസ് ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തിനാണ് പിഴയിട്ടത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് എംവിഐ വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ശേഷം പിഴയിടുകയും ചെയ്തു. എന്നാല്‍, ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് തടഞ്ഞത് ഇന്‍ഷുറന്‍സ് ഉള്ള വാഹനമാണെന്ന് പൊലീസ് പറയുന്നു.
പൊലീസ് വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ എംവിഐ വാര്‍ത്താക്കുറിപ്പിറക്കി. പിന്നാലെ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് രേഖ പൊലീസ് പുറത്തുവിടുകയും ചെയ്തു. ഇന്‍ഷുറന്‍സുള്ള വണ്ടിയ്ക്ക് എം വി ഐ പിഴയിട്ടത് നാലായിരം രൂപയാണ്. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പി വി ബിജുവിനെതിരെ പൊലീസ് പരാതി നല്‍കും.




