, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക്
മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്ത് ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.
വയനാട്: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്ത് നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ട്. വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാര്‍ത്താ സ്രോതസായി തെരഞ്ഞെടുക്കുക
googlePreferred
മണ്ണ് വലിയതോതില്‍ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നു. മണ്ണിടിച്ചിനെ തുടര്‍ന്ന് മേപ്പാടി – ചൂരല്‍മല റോഡില്‍ ഗതാഗത തടസം ഉണ്ടായി. കല്പറ്റയില്‍ നിന്നുള്ള അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റ്കള്‍ അപകട സ്ഥലത്തെത്തി. ബത്തേരിയില്‍ നിന്നും മാനന്തവാടിയില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ മേപ്പാടിയിലേക്ക് തിരിച്ചു.
അപകടത്തിന് പിന്നാലെ മന്ത്രി ടി സിദ്ധിഖ് മുഖ്യമന്ത്രിയുമായി രക്ഷപ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ച നടത്തി. രക്ഷപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേപ്പാടിയില്‍ ഇന്നലെ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറില്‍ 226 എം എം മഴ രേഖപ്പെടുത്തിയത്.




