ജമ്മു കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ എന്ന് സൈന്യം.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യം വന്‍ ആയുധശേഖരം പിടികൂടി. കെരാന്‍ സെക്ടറില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്. കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ നടത്തിയതെന്ന് കരസേനയുടെ ചിനാര്‍ കോര്‍പ്സ് അറിയിച്ചു.
ജൂലൈ ആറിനാണ് കെരാന്‍ സെക്ടറിലെ ജനറല്‍ ഏരിയയില്‍ തെരച്ചില്‍ ആരംഭിച്ചതെന്ന് ചിനാര്‍ കോര്‍പ്സ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു. ഈ തെരച്ചിലിലാണ് ഒളിത്താവളം തകര്‍ത്തത്. അഞ്ച് എകെ സീരീസ് റൈഫിളുകള്‍, ഒമ്പത് എകെ മാഗസിനുകള്‍, ഒരു ഹാന്‍ഡ് ഗ്രനേഡ്, വന്‍തോതിലുള്ള വെടിക്കോപ്പുകള്‍, മറ്റ് യുദ്ധസാമഗ്രികള്‍ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തതായി കരസേന അറിയ
ജൂണ്‍ നാലിന് ചിനാര്‍ കോര്‍പ്സ് അമര്‍നാഥ് യാത്രയുടെ കവാടം എന്നറിയപ്പെടുന്ന ചന്ദന്‍വാരിയില്‍ സൈന്യം കൂറ്റന്‍ ദേശീയ പതാക സ്ഥാപിച്ചിരുന്നു. പരമ്പരാഗത പഹല്‍ഗാം റൂട്ടിലാണ് ഈ സ്ഥലം. രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും വളര്‍ത്തുന്നതിനും സൈന്യവും ജമ്മു കശ്മീരിലെ ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് പതാക സ്ഥാപിച്ചതെന്ന് സൈന്യം വ്യക്തമാക്കി.
ചന്ദന്‍വാരിയിലെ മനോഹരമായ മലനിരകള്‍ക്ക് നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ പതാക, അമര്‍നാഥ് യാത്രയ്ക്ക് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും പ്രചോദനമാകുമെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു




