കര്‍ണാടകയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ബസ് ഓടിച്ച് ഡ്രൈവര്‍. സംഭവത്തില്‍ ബസ് ?ഡ്രൈവറെയും വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കിനെയും സസ്‌പെന്‍ഡ് ചെയ്തു.
ബെം?ഗളൂരു: കര്‍ണാടകയിലെ കലബുറ?ഗിയില്‍ ബസ് ഡ്രൈവറുടെ സാഹസിക യാത്ര. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഡ്രൈവര്‍ ബസ് ഓടിക്കുകയായിരുന്നു. സംഭവത്തില്‍ ബസ് ?ഡ്രൈവറെ കെകെആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കിനെയും സസ്‌പെന്‍ഡ് ചെയ്തു. കലബുറഗിയില്‍ നിന്ന് ചിഞ്ചോളിയിലേക്ക് ആണ് സാഹസിക യാത്ര നടത്തിയത്. ബസ്സിന്റെ ഹെഡ്‌ലൈറ്റ് പ്രകാശിക്കാതെ ആയതോടെയാണ് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ബസ് ഓടിച്ചത്. വാഹനം യഥാസമയം പരിശോധിക്കാതിരുന്നതിനാണ് ബസ് ?ഡ്രൈവര്‍ക്കും വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കിനുമെതിരെ നടപടി സ്വീകരിച്ചത്.
ഹെഡ്‌ലൈറ്റ് കത്തിയില്ല, മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ബസ് ഓടിച്ച് ഡ്രൈവര്‍; നടപടിയുമായി കെകെആര്‍ടിസി, സംഭവം കര്‍ണാടകയില്‍




