വാട്‌സ്ആപ്പ് യൂസര്‍ നെയിം ഫീച്ചര്‍: മറുപടി നല്‍കാന്‍ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

വാട്‌സ്ആപ്പ് യൂസര്‍ നെയിം ഫീച്ചറില്‍ മറുപടി നല്‍കാന്‍ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസര്‍നെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാന്‍ മെറ്റ കൂടുതല്‍ സമയം തേടിയിരുന്നു. യൂസര്‍ നെയിം ഫീച്ചര്‍ പുറത്തിറക്കാനുള്ള തീരുമാനത്തില്‍ വാട്ട്‌സ് ആപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ് നല്‍കിയിരുന്നു. ആള്‍മാറാട്ടവും വഞ്ചനയും സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ഫോണ്‍നമ്പര്‍ കൈമാറുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാതെ തന്നെ യൂസര്‍ ഐഡി ഉപയോഗിച്ചുകൊണ്ട് ചാറ്റ് ചെയ്യാനാകുന്ന ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. ഇത് സ്വകാര്യത സംരക്ഷിക്കാനാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നതെങ്കിലും ഇത് തട്ടിപ്പുകാര്‍ക്ക് വളംവച്ചുകൊടുക്കുന്ന ഫീച്ചറുമായേക്കാമെന്നാണ് ആശങ്ക ഉയരുന്നത്. ടെലിഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സ്‌കാമുകള്‍ പെരുകുന്നുവെന്നും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ഐഡന്റിറ്റി തെളിയിക്കുന്ന യാതൊന്നുമില്ലാതെ ചാറ്റ് ചെയ്യാന്‍ അവസരമൊരുക്കിയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടായേക്കുമെന്നുമാണ് ഉയരുന്ന ആശങ്കകള്‍.

എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സെലിബ്രിറ്റികള്‍ എന്നിവരുടെ പേരുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്ന് മെറ്റ വിശദീകരണവുമായി രം?ഗത്തെത്തിയിരുന്നു. നിയമപരമായി ഉടമകള്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്ന തരത്തില്‍ പേരുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു. ഫോണ്‍ നമ്പറിന്റെ സ്വകാര്യത സൂക്ഷിക്കുന്നതിനാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഫീച്ചര്‍ ഘട്ടം ഘട്ടമായാകും പുറത്തിറക്കുക എന്നും ബന്ധപ്പെടുന്ന ആളെ കുറിച്ചുള്ള വിവരങ്ങള്‍ യൂസറിന് കാണാന്‍ കഴിയും എന്നും മെറ്റ വിശദമാക്കിയിരുന്നു.

Scroll to Top