എല്ലാ ഡിപ്പോകളിലും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കും; മന്ത്രി സി.പി ജോണ്‍

ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ കാഞ്ഞങ്ങാട് സബ് ഡിപ്പോ സന്ദര്‍ശിച്ചു. എല്ലാ ഡിപ്പോകളിലും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോ നേരിടുന്ന പരിമിതികള്‍ ചോദിച്ചറിഞ്ഞു.

കാഞ്ഞങ്ങാട് എ.ടി.ഒ കെ.സത്യനാഥന്‍, സൂപ്രണ്ട് സരിത, സബ് ഡിപ്പോയിലെ ഉദ്യോഗസ്ഥരായ ടി.പി ഉത്തമന്‍, എം.സന്തോഷ്, കെ. വി ലക്ഷ്മണന്‍ കെ.വി രാജന്‍, വി. ബിശ്വാസ്, വിനോദ് , ജോസഫ്, പവിത്രന്‍ തുടങ്ങിയവര്‍ മന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു.

Scroll to Top