വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പിണറായി; അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ല, ‘തീവ്ര മഴ ഉണ്ടായിട്ടും യെല്ലോ അലര്‍ട്ട് മാത്രം’

യനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വീഴ്ച മറക്കാന്‍ വേണ്ടി വിവാദം ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി
കല്‍പ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വീഴ്ച മറക്കാന്‍ വേണ്ടി വിവാദം ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടില്‍ ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂര്‍ത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നല്‍കി. ഹൈക്കോടതി 2025 ഡിസംബര്‍ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹര്‍ജികള്‍ തള്ളി. അപ്പീലുകള്‍ സുപ്രീം കോടതിയില്‍ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു. പാരിസ്ഥിതിക അനുമതി സമ്മര്‍ദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.

ഉന്നതതല യോഗമാണ് മണ്ണ് നീക്കാന്‍ നിര്‍ദേശം നല്‍കിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നില്‍ക്കുന്നുണ്ട്. അതും മുകളില്‍ നിന്ന് വന്ന മണ്ണും ചേര്‍ന്നാണ് ഒലിച്ചിറങ്ങിയത്. ക്യാമ്പില്‍ ഉള്ളവര്‍ ചില പ്രയാസങ്ങള്‍ അറിയിച്ചു. ആവശ്യത്തിന് വസ്ത്രങ്ങള്‍ ഇല്ല. സ്ത്രീകള്‍ ഉടുത്തു വന്ന വസ്ത്രത്തില്‍ തന്നെയാണ് തുടരുന്നത്. അക്കാര്യത്തില്‍ ശ്രദ്ധവേണം. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പിണറായി പറഞ്ഞു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു, വീണത് പ്ലാറ്റ്‌ഫോമിലേക്ക്; ഒഴിവായത് വന്‍ദുരന്തം
വയനാട്ടില്‍ ശക്തമായ മഴ ഉണ്ടായി. വേണ്ട മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല. എന്തുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പോയത്. അപകട മുന്നറിയിപ്പ് നല്‍കിയില്ല. അലംഭാവം ഉണ്ടായി. തീവ്ര മഴ ഉണ്ടായിട്ടും ജില്ലയില്‍ ഉണ്ടായിരുന്നത് യെല്ലോ അലര്‍ട്ട് മാത്രമാണ്. സുരക്ഷ മുന്‍കരുതല്‍ ഉണ്ടായില്ല. ദുരന്തം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നിട്ടിറങ്ങി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം ഉണ്ടായ ശേഷമാണ്. കൂട്ടിയിട്ട മണ്ണിന്റെ ഉള്ളിലൂടെയാണ് വെള്ളം വന്നത്. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ അതുണ്ടായില്ല.

സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും ആവശ്യമായ നടപടി എടുത്തില്ല. നിര്‍ദേശങ്ങള്‍ നടപ്പിലായില്ല. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എന്തെങ്കിലും നടപടികള്‍ സര്‍ക്കാര്‍ എന്ന നിലയ്ക്ക് സ്വീകരിച്ചതായി കാണുന്നില്ല. എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചു എന്ന് കൊങ്കണ്‍ റെയില്‍വേ ഉറപ്പ് വരുത്തണമായിരുന്നു. മണ്ണ് നീക്കണമെന്ന നിര്‍ദേശം ലഭിച്ചിട്ട് രണ്ടാഴ്ച സമയം ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമുള്ളകാര്യമാണ്. മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിലേക്ക് നയിച്ചത്. സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ല. കുറ്റകരമായ അനാസ്ഥയാണ്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് നല്ലകാര്യം. നാടിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം നടക്കുന്നുവെന്നും വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്നും പിണറായി പറഞ്ഞു.

2022 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ സബ് എഡിറ്റര്‍. ബിഎ ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: faseela.vv@asianetnews.in
വയനാട് മണ്ണിടിച്ചില്‍

Scroll to Top