ഹോട്ടല്‍ മേഖലയിലെ തൊഴില്‍ ക്ഷേമ പദ്ധതി അവലോകനം ജില്ലാ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ബിജു ചുള്ളിക്കര യുടെ അധ്യക്ഷതയില്‍ നടന്നു. ജില്ലാ ലേബര്‍ വെല്‍ഫയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍സ്സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഹോട്ടല്‍ മേഖലകളിലെ കുടിശ്ശികനിവാരണത്തിനായി അദാലത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ഹോട്ടല്‍ വ്യവസായ രംഗത്തിന് ആശ്വാസകരം എന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു.
സവാദ് താജ്, നാരായണ പൂജാരി, രാജന്‍ കളക്കര, സത്യനാഥന്‍, അബ്ദുല്ല നെല്ലിക്കട്ട ,ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. രജിസ്‌ട്രേഷന്‍ , കുടിശ്ശിക ക്യാമ്പുകള്‍ ഒരുക്കുന്നതിനും തീരുമാനിച്ചു.
സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസകരം.ബിജു ചുള്ളിക്കര




